22.4.2012 ലെ കേരളകൗമുദി ദിനപ്പത്രത്തില്‍ വന്ന എഡിറ്റോറിയലാണ് ഈ കുറിപ്പിന് ആധാരം.
ഇന്ത്യയിലെ ഭരണാധികാരികളുടെ യഥാര്‍ത്ഥ യജമാനന്മാര്‍ മറ്റെവിടെയോ ആണെന്നുള്ള കാലങ്ങളായുള്ള സംശയത്തിന് കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ പരമോന്നത നീതി പീഠത്തിനു മുന്നില്‍ നേരിട്ട് ഹാജരായി തെളിവ് കൊടുക്കുന്ന രംഗമാണ് കഴിഞ്ഞ ദിവസം ഇറ്റാലിയന്‍ കപ്പല്‍ക്കൊലയുമായി ബന്ധപ്പെട്ട് ബഹുമാനപ്പെട്ട സുപ്രീം കോടതിയില്‍ കാണാനായത്.കോടതിയെപ്പോലും അംപരപ്പിച്ചു കൊണ്ടും ആത്മാഭിമാനമുള്ള ഏതൊരു ഭാരതീയനേയും നിരാശനാക്കിക്കൊണ്ടും നടന്ന ഈ പൊറാട്ടുനാടകത്തിന്റെ തിരക്കഥ ഉടനെങ്ങും തയ്യാറാക്കിയതാണെന്ന് കരുതാന്‍വയ്യ.പല സുപ്രധാന വിഷയങ്ങളിലും ,അത് രാജ്യ സുരക്ഷയായാലും ജനങ്ങളുടെ സുരക്ഷയായാലും ,അടുത്ത കാലങ്ങളായി കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ വേറെയാരെയോ പ്രീണിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളവയാണെന്ന് സ്വയം വെളിപ്പെടുത്തുന്നതായിരുന്നു.സുപ്രീം കോടതിയില്‍ ഇതെല്ലാം അരങ്ങേറുന്പോള്‍ പൊട്ടന്‍കളിച്ചു നിന്ന കേരളത്തിന്റെ സ്വന്തം വക്കീലിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല!ഇനിയും ആരുടെയെല്ലാം തനിനിറം വെളിയില്‍ വരാനുണ്ടെന്ന് കാത്തിരുന്നു തന്നെ കാണാം.ഉടയുന്ന വിഗ്രഹങ്ങള്‍ക്ക് പകരം ഒന്നിന് ഒന്‍പതെന്ന തോതില്‍ വിഗ്രഹങ്ങള്‍ വീണ്ടും ജനിക്കുന്നതുകൊണ്ട് രാജ്യം ഭരിക്കാനാളില്ലാതെ വരുമെന്ന് ഭയക്കാനില്ല.ഏതായാലും നാണംകെട്ടവരെ തുറന്ന് കാട്ടാന്‍ കേരളകൗമുദി കാട്ടിയ ആര്‍ജ്ജവം അഭിനന്ദനാര്‍ഹം തന്നെ.
No comments:
Post a Comment