Friday 11 January 2013

ഡൽഹി സംഭവം-ഒരു തിരുത്ത്


വിശദമായചർച്ചകൾക്ക് വഴിയൊരുക്കാത്ത ഒന്നും ഇപ്പോൾ ഒരിടത്തും സംഭവിക്കുന്നില്ല.
വാർത്താമാധ്യമങ്ങളിലേയുംന്യൂസ് ചാനലുകളിലേയുംവാരികകളിലേയുംചർച്ചകളുടെഅതിപ്രസരം വെളിവാക്കുന്നത് അതാണ്.
ചർച്ചയും സംവാദങ്ങളുംപലരുടേയും ഉപജീവനമായിട്ടുണ്ട്.
ആരുടെയൊക്കെയോ സഹായം കൊണ്ട് വിഷയങ്ങൾക്കാണെങ്കിൽ ഇപ്പോൾ ഒരു പഞ്ഞവുമില്ല.
തിരണ്ടുകുളിമുതൽകൊലപാതകം വരേയുംനൂലുകെട്ടുമുതൽകൂട്ടബലാത്സംഗംവരേയുംഅതങ്ങനെ നീണ്ടുപരന്നുകിടക്കുകയാണ്.
എല്ലാം കച്ചവടമല്ലേ എന്നതാണ് ഗൂഢോക്തി.
അതങ്ങനെയാകുന്നതിൽ നമുക്ക് അഭിപ്രായവ്യത്യാസം ഉണ്ടാകേണ്ട കാര്യവുമില്ല.
പക്ഷേ ഇടക്കിടെയുള്ള പ്രബോധനമാണ് അസഹ്യമാകുന്നത്.
ഉദാഹരണമായി ഡൽഹികൂട്ടബലാത്സംഗത്തിന്റെ കഥ നോക്കുക.
പറഞ്ഞുപറഞ്ഞ് ബലാത്സംഗം ഇപ്പോൾ നടന്നരീതിയിലല്ലാതെ മറ്റൊരുരീതിയിലായിരുന്നെങ്കിൽ
കൂടുതൽ നന്നായേനേ എന്നോമറ്റോ അവരുദ്ദേശിക്കുന്നുണ്ടോ എന്ന് സംശയിക്കണം.
ഒരുപ്രമുഖസാംസ്കാരിക വാരികയിലെ ചില ലേഖനങ്ങൾ ഡൽഹിയിലുംമറ്റ് പ്രമുഖ ഇന്ത്യൻനഗരങ്ങളിലും നടന്ന പ്രതിഷേധപ്രകടനങ്ങളെപ്പോലുംലിറ്റ്മസ്സ് ടെസ്റ്റിന് വിധേയമാക്കുന്നു.
അവരുടെ അളവുകോലുകളിൽ ഉശിരറ്റതായിരുന്നത്രേ ആ പ്രതിഷേധമെല്ലാം.
പിന്നെഎന്തുവേണമായിരുന്നു എന്നൊന്നും പറഞ്ഞുകണ്ടില്ല.
അതിനാണല്ലോ നാം വായനക്കാർ.ഭാവനാവിലാസംപോലെയാകാം എന്നാകും.
എന്നെ അത്ഭുതപ്പെടുത്തുന്നത് മറ്റൊന്നാണ്.
ഇത്രയും കൃത്യമായി ഇത്രയും വിശദാംശങ്ങൾസഹിതംചർച്ചാഭാസങ്ങളിൽ തത്സമയം തന്നെ
വെളിച്ചപ്പെടാൻ ഇവർ മുൻപുതന്നെ കോപ്പുകൂട്ടിയിരിക്കുകയായിരുന്നോഎന്നതാണത്.
എങ്കിൽ തീർച്ചയായും ഇക്കൂട്ടരെ കരുതിയിരിക്കണം.
കച്ചവടത്തിന്റെ പുതിയ സാധ്യതകൾക്കായി സംഭവങ്ങൾ സൃഷ്ടിക്കപ്പെടാനിടയുണ്ട്.
ഡൽഹി സംഭവത്തിലേക്ക് തിരിച്ചുവരാം.
നടന്നത് സമ്പൂർണ്ണമായ അർത്ഥത്തിൽ ഒരുകുറ്റകൃത്യമാണ്.
എല്ലാകുറ്റകൃത്യങ്ങൾക്കും സാഹചര്യം ഉൽപ്രേരകവുമാണ്.
സാഹചര്യം അനുകൂലമാകുന്നത് കുറ്റകൃത്യത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കും.
ഇത് ക്രിമിനോളജിയിലെ തത്വം.
ഡൽഹിയിലേയുംമറ്റിടങ്ങളിലേയുംസാധാരണക്കാർ പ്രതികരിച്ചത് ഈ കുറ്റകൃത്യത്തോടാണ്.
അല്ലെങ്കിൽ ഈ കുറ്റകൃത്യത്തേയും തമസ്കരിക്കാൻ നടക്കാവുന്ന ഒത്തുകളിയോടാണ്.
അരവിന്ദ് കെജ്രിവാളോ അരുന്ധതീ റോയിയോ അല്ലെങ്കിൽ മറ്റൊരാളോ നേതൃത്വം കൊടുക്കാത്തതുകൊണ്ടുമാത്രം ഈ പ്രതിഷേധംലക്ഷ്യഭേദിയായില്ല എന്നുകരുതുന്നവർ ചരിത്രം പഠിക്കാത്തവരോ മൂഢരോ ആണ്.
കാരണം ലോകത്തെ മാറ്റിമറിച്ച എല്ലാപ്രതിഷേധങ്ങളും ജനസഞ്ചയം സ്വയമേവ തുടങ്ങിവച്ചതായിരുന്നു.
നേതാക്കന്മാർ പിന്നീടാണ് ജനിക്കുന്നത്.
ജനസഞ്ചയത്തിന്റെ പ്രതിഷേധത്തെ വലിച്ചുനീട്ടി നേതാക്കൾ
ഉപജീവനത്തിനുപാധിയാക്കുമ്പോഴാണ് അതിന് കരുത്തുകുറയുന്നതും ലക്ഷ്യം പിഴയ്ക്കുന്നതും.
ഇവിടെ അങ്ങനെ സംഭവിക്കാത്തതിൽ ഭാഗ്യം എന്നാണു കരുതേണ്ടത്.
മുൻപ് പ്രതികരിക്കാതിരുന്നത് ഇപ്പോൾപ്രതികരിച്ചതിന്റെസാംഗത്യത്തെചോദ്യം ചെയ്യുന്നതുമല്ല.
പക്ഷേ ചർച്ചകൾ മറ്റെന്തിലുമെന്നപോലെ ഇവിടേയും ലക്ഷ്യം മറക്കുന്നു.
പെൺകിടാങ്ങൾ സാരിധരിച്ചാലും ചുരീദാർ ധരിച്ചാലും മിഡി ധരിച്ചാലും ജീൻസുധരിച്ചാലും കുറ്റകൃത്യം നടക്കും.
ഒഴിവാക്കേണ്ടത് കുറ്റകൃത്യങ്ങൾക്കുള്ള സാഹചര്യങ്ങളേയാണ്.
നിയമത്തിന്റെ പോരായ്മയുണ്ടെങ്കിൽ അത്പരിഹരിക്കണം.
എക്സിക്യൂട്ടീവും ജുഡീഷ്യറിയും ഉണർന്നുപ്രവർത്തിക്കണം.
കുറ്റകൃത്യങ്ങളുടെ സാമൂഹിക പശ്ചാത്തലം വിലയിരുത്തപ്പെടണം,പക്ഷേ അത് ഇപ്പോൾ ചെയ്യുന്നതുപോലെ ഉദരപൂരണത്തിനു മാത്രമാകരുത്.ഉള്ളി തൊലിക്കുന്നതുപോലെയുള്ള ചർച്ചകളിലൂടെയല്ല അത് വേണ്ടത്.
കൈക്കൂലിക്കും അഴിമതിക്കുംകുറ്റകൃത്യങ്ങളിലുള്ള പങ്ക് തിരിച്ചറിയപ്പെടണം.
അവയ്ക്ക് തടയിടാനുള്ള ആർജ്ജവം സർക്കാരുകൾ കാണിക്കണം.
മാറ്റം വരും, തീർച്ചയായും മാറും സ്ഥിതി, ഇതിനൊക്കെ തയ്യാറായാൽ....
സ്ത്രീപീഡനമുൾപ്പെടേയുള്ള കുറ്റകൃത്യങ്ങൾ ഗണ്യമായി കുറയും,ഉറപ്പ്.
അല്ലെങ്കിലും മാറേണ്ടിവരും,മാറിയില്ലെങ്കിൽ മാറ്റും
ഇന്നല്ലെങ്കിൽ,നാളെ
അതിനുതെളിവാണ് ഡൽഹി സംഭവമുണർത്തിവിട്ട ഈ ജനകീയമുന്നേറ്റം
ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുന്നവർ കരുതിയിരിക്കുക.......

14 comments:

  1. ഇന്നല്ലെങ്കില്‍ നാളെ

    ഒരു നല്ല മാറ്റം വരട്ടെ

    ReplyDelete
    Replies
    1. ശുഭകാമനകൾ ഞാനും പങ്കുവയ്ക്കുന്നു.നന്ദി.

      Delete
  2. പ്രിയപ്പെട്ട രമേഷ് മാഷെ,
    മാറേണ്ടിവരും,മാറിയില്ലെങ്കിൽ മാറ്റും
    ഇന്നല്ലെങ്കിൽ,നാളെ. മാറ്റത്തിനായി പ്രാര്‍ത്ഥിക്കാം.
    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete
    Replies
    1. പ്രതീക്ഷയല്ലേ എല്ലാം.നല്ലതുവരട്ടെ.നന്ദി.

      Delete
  3. നല്ല ചിന്തകളാണ് മാഷെ.
    സമുഹ നന്മക്കുള്ള മാറ്റങ്ങളെ നമുക്ക് സ്വാഗതം ചെയ്യാം.
    ആശംസകളോടെ

    ReplyDelete
    Replies
    1. സർ,അങ്ങയെപ്പോലെയുള്ളവർ ഇതൊക്കെകണ്ട് വേദനിക്കുന്നുണ്ട്,എനിക്കറിയാം.സുമനസ്സുകളുടെ വേദന ഞാൻ പകർത്തുന്നുവെന്നുമാത്രം.സ്നേഹബഹുമാനങ്ങളോടെ
      രമേഷ്.

      Delete
  4. എല്ലാം കച്ചവടം തന്നെ, രമേഷ്ജി! അമ്മയെ തല്ലിയാലും പല തരത്തിലായിരിയ്ക്കും പ്രതികരണങ്ങള്‍ . മാധ്യമക്കാര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും ഉപജീവനം. ചിലര്‍ക്ക് നേരമ്പോക്ക്. കുറ്റകൃത്യങ്ങള്‍ക്ക് തടയിടാന്‍ നമ്മുടെ ഭരണകൂടം ശ്രമിയ്ക്കുന്നതായി താങ്കള്‍ക്ക് എപ്പഴെങ്കിലും തോന്നിയിട്ടുണ്ടോ? വെളിച്ചത്തിന്റെ ഒരു തുണ്ടുപോലും കാണാനാകുന്നില്ല. നല്ല ചിന്തകള്‍ക്ക് നന്ദി.....

    ReplyDelete
    Replies
    1. പ്രിയ വിനോദ്,
      നമ്മുടെ പെൺമക്കൾ നമ്മെ പേടിച്ചുതുടങ്ങുമോ?അവിശ്വാസം അവരുടെ കൺതടങ്ങൾ കനപ്പിക്കുമോ?സന്താനഗോപാലത്തിലെ കവിയുടെ സങ്കടങ്ങൾ രൂപം മാറി പിതൃദുഃഖത്തിന്റെ ആധുനിക കയങ്ങളിലേക്ക് കൂപ്പുകുത്തുമോ?വെളിച്ചം പോയിട്ട് അതിനുള്ള പ്രതീക്ഷ പോലുമില്ലാതായിരിക്കുന്നു.കനത്ത സന്താപം മാത്രം ബാക്കി....എന്റെ ആശങ്കകൾ പങ്കുവച്ചത് അനുഗ്രഹം തന്നെ.സസ്നേഹം
      രമേഷ്.

      Delete
  5. വളരെ ചിന്തനം മാഷെ..!!

    ReplyDelete
    Replies
    1. പ്രിയ രാജീവ്,
      എന്റെ വാക്കുകളെ കേട്ടതിന് നന്ദി
      സസ്നേഹം
      രമേഷ്.

      Delete
  6. പൊതുശ്രദ്ധയില്‍ ജാഗ്രതയോടെ നില്‍ക്കേണ്ട വിഷയത്തെ അവതരിപ്പിച്ചതിന് ഭാവുകങ്ങള്‍ .

    ReplyDelete
  7. പ്രിയ സുസ്മേഷ്,
    ഏറെ സന്തോഷമുണ്ട് ഈ ആദ്യവരവിലും അഭിപ്രായത്തിലും.
    സ്നേഹവും കടപ്പാടും വാക്കുകളിലൊതുങ്ങില്ല.
    എല്ലാ നന്മകളും ഉണ്ടാകട്ടെ
    സസ്നേഹം
    രമേഷ്.

    ReplyDelete
  8. ....സംഘടിത ജനതയുടെ ശക്തിയെക്കാള്‍ തീവ്രമായതാണ് അസംഘടിത ശക്തി എന്നതില്‍ തര്‍ക്കമില്ല പക്ഷെ ഒരു സാമൂഹ്യ പ്രശ്നം അതിന്‍റെ പാരമ്യത്തില്‍ എത്തുമ്പോള്‍ ഉണ്ടാകുന്ന പ്രക്ഷോഭം അതിന്‍റെ വിജയം കൊണ്ട് മാത്രമേ അവസാനിക്കുകയുള്ളൂ .അത്രത്തോളം ഉയരാന്‍ ഡല്‍ഹി പ്രക്ഷോഭത്തിനു സാധിച്ചില്ല......അതിന്‍റെ കാരണമായി എനിക്ക് തോന്നുന്നത് ഈ പ്രക്ഷോഭത്തില്‍ കണ്ടതായ ലക്ഷ്യബോധത്തിന്‍റെ അസാന്നിധ്യം തന്നെ എന്നാണ്...അതിനാല്‍ സര്‍ക്കാരിന് തന്ത്രപൂര്‍വ്വം അതിനെ നിര്‍വീര്യം ആക്കാന്‍ സാധിച്ചു ..ഇതെല്ലാം മറച്ചുവെച്ച് ബുദ്ധിജീവി പരിവേഷമുള്ള ചിലര്‍ സന്ദര്‍ഭം വിലയിരുത്താതെ കച്ചവട ലേഖനങ്ങള്‍ എഴുതിവിടുന്നു അത്രമാത്രം....ഇത് തുടക്കം അല്ലെ ഇതിന്‍റെ ജ്വാലകള്‍ പടര്‍ന്നുപിടിച്ച് ശക്തമായ ലക്ഷ്യബോധത്തോടെ പ്രക്ഷോഭം മുന്നോട്ട് പോകും എന്ന് പ്രതീക്ഷിക്കാം....ലേഖനം നന്നായിരിക്കുന്നു സര്‍

    ReplyDelete
    Replies
    1. ശരത്ത് ശരിയായിത്തന്നെ വിലയിരുത്തി.എന്റെ വാക്കുകളെ ശ്രദ്ധിച്ചതിന് നന്ദി.

      Delete