Wednesday 11 July 2012

സ്മൃതി


മഴയൊഴിഞ്ഞ
സന്ധ്യാകാലം
കുട്ടിവേഷങ്ങളുടെ
അഭംഗിയോടെ
തിളക്കമറ്റ്
മാറിനിന്നു.
കളിവിളക്കിനു മുന്നിൽ
മഞ്ഞുപോലെ
തണുത്ത
ഒരു
തീനാളത്തിന്റ
തിരനോട്ടം.
ഈറനണിഞ്ഞ
 ലാവണ്യം
രതിയുടെ
വഴി വഴക്കങ്ങൾ
ആദ്യ സ്പർശം
ജ്വലിപ്പിച്ച
അഗ്നിശലാകകൾ
വലംതലയിലുണര്‍ന്ന
മദ്ദളകേളിയിലൊളിച്ചു
ചെമ്പടയിൽ
ഉയർന്ന മാറിടം
ആഹാര്യത്തിന്റെ
അതിശോഭയിൽ
തിമിർത്തടങ്ങി
വിതുമ്പുന്ന ചുണ്ടിൽ
വിരൽത്തുമ്പു
വിരിയിച്ച
വിസ്മയത്തിന്റ
 അലരികൾ
കണ്ണുകളിൽ
പുത്തനറിവിൽ
പൂത്തുലഞ്ഞ
വസന്തം
ഒട്ടിയിഴഞ്ഞ
വർണ്ണച്ചേല
ഒളിക്കാതെ മറച്ച
മിനുക്കിന്റെ
വശ്യ
നിതംബമുഴക്കങ്ങൾ
രതിയുത്സവത്തിന്റെ
ആസുരമേളം
കൊട്ടിക്കയറി
മുറുകിയുണർന്ന
നാഭിച്ചുഴി
ഇളകിയുറഞ്ഞ
നിമ്നോന്നതങ്ങൾ
കുതറിയോടിയ
പരൽവിരലുകൾ
പച്ചയുടെ
ശമനതാളത്തിലുണർന്ന്
കത്തിയുടെ ദ്രുതവിളംബത്തിലൂടെ
ഊർന്നിറങ്ങി
ജതിയുടെ ചടുല വിഭ്രാന്തികൾ
പകർന്ന്
കരിയുടെ
വന്യഭോഗം.
അമർത്തിയ
അലര്‍ച്ചയുടെ
ഹിമമുടികൾ
ദ്രുതാതിദ്രുതങ്ങളിലേക്ക്
പടർന്നുകയറി
ത്രികാലവിസ്മയങ്ങളുതിര്‍ത്ത്
കലാശത്തിലേക്ക്
കൂടുമാറി
ഒടുവിൽ
ഒരു
മുരൾച്ചയിലൊതുങ്ങുന്ന
പൂര്‍ണ്ണകായപ്രവേശത്തി്ന്റെ
ഭാവപൂര്‍ണ്ണിമ.

12 comments:

  1. ഇതിനെ ഇങ്ങിനെയും വര്‍ണ്ണിക്കാം അല്ലേ

    ReplyDelete
  2. ഈ ഇടപാടില്‍ കരിവേഷക്കാരാണ് കൂടുതലുള്ളത്!വിഷയം ഇതാകകൊണ്ട് ഒരു വാക്കു പിഴച്ചാല്‍ സംഗതി പാളും.കൈയടക്കത്തിന് പരമാവധി ശ്രദ്ധിച്ചിരുന്നു.വിജയിച്ചിട്ടുണ്ടോ എന്നറിയില്ല.

    ReplyDelete
  3. യുദ്ധം അവസാനിക്കാതിരിക്കട്ടെ..!

    ReplyDelete
  4. ഭാവപൂര്‍ണ്ണിമ

    ReplyDelete
  5. കൈയടക്കത്തിൽ വിജയിച്ചിട്ടുണ്ട് ഭായ്...
    തിവ്രമായി..

    കമന്റ് സെറ്റിംങ്ങ്സിൽ വേർഡ് വെരിഫിക്കേഷൻ ഒഴിവാക്കാമോ

    ReplyDelete
  6. ഗോവര്‍ധന്‍
    കലാവല്ലഭന്‍,
    സുമേഷ് വാസു
    അഭിപ്രായങ്ങള്‍ക്ക് നന്ദി.വീണ്ടും കാണാം.

    ReplyDelete
  7. അമർത്തിയ അലർച്ചയുടെ ഭാവപൂർണ്ണിമ!

    ReplyDelete
  8. കൊള്ളാം. വന്യം!
    (ഇങ്ങനെ മുറിച്ചു മുറിച്ചെഴുതാതെ രണ്ടുമൂന്നു വാക്കുകൾ എങ്കിലുമുള്ള വരികളാക്കി പോസ്റ്റ് ചെയ്താൽ വായനയ്ക്ക് ആസ്വാദ്യത കൂടും.)

    ReplyDelete
    Replies
    1. നന്ദി.പരിശ്രമിക്കാം.

      Delete
  9. കരിയുടെ വന്യഭോഗത്തെ ഇങ്ങനെ കോലുപോലെ എഴുതിപ്പോയത് ഒട്ടും ശരിയല്ല എന്ന് എന്റെ പക്ഷം.
    കവിത നന്നായി. ഘടനയോട് വിയോജിപ്പ് .

    ReplyDelete
    Replies
    1. മനുഷ്യര് തന്നെ 'പ്രതിജനവിഭിന്നം' എന്നല്ലേ! ഓരോ തലതിരിവുകള് എന്ന് സമാധാനിക്കണം.വന്നതിനും തുറന്ന് അഭിപ്രായം പറഞ്ഞതിനും നന്ദി.വീണ്ടും കാണാം.സസ്നേഹം രമേഷ്.

      Delete