കൃഷ്ണാ,
പുറത്ത്
മഴകോരിച്ചൊരിഞ്ഞൊരു രാത്രി
ഞാ൯
കാളിന്ദിയെ സ്വപ്നം കണ്ടു
ദൂരെ
വനസ്ഥലികളിലെവിടെയോ
നിന്റെ
ചിലമ്പൊലിയും കേട്ടു
ഞാ൯ ഒറ്റക്കായിരുന്നു
നിന്റെ നനുത്ത നിശ്വാസം
ഇടക്കെപ്പോഴോ
എന്റെ ചുമലിൽ
കുളിരിന്റെ കല്ലോലങ്ങൾ
തീർത്തു
മഴ
വന്യമായ ഉന്മാദത്തോടെ
വീണ്ടും ഇരമ്പിയെത്തി
സിരകളിൽ
പുതിയ കാളിയനുണർന്നു
നിന്റെ
പദപ്പാടേറ്റ് തകരാ൯
വിഭക്തിയുടെ
കൊടും വിഷം വമിച്ചൊടുങ്ങാ൯
വല്ലാതെ
മോഹിച്ചു
പക്ഷേ
തളരാതെ
നീ താങ്ങുമ്പോൾ
വീണ്ടും
തളരുകയാണല്ലോ
നടന്നു തീരുമ്പോൾ
വഴി വീണ്ടും നീളുന്നു
ഒന്നു ചായാ൯
ഒരു കടമ്പിന്റെ ചില്ല
തളർച്ചയാറ്റാ൯
ഒരു കുഞ്ഞുമയിൽപ്പീലി
ധന്യം
ഈ
ജീവിതം.
നല്ല വരികൾ ഭായ്
ReplyDeleteമനോഹരം
ReplyDeleteകാളിയഭാവങ്ങള്‍ തകര്‍ക്കുന്ന കൃഷ്ണദര്‍ശനം
ReplyDeleteഒന്നു ചായാ൯
ReplyDeleteഒരു കടമ്പിന്റെ ചില്ല
തളർച്ചയാറ്റാ൯
ഒരു കുഞ്ഞുമയിൽപ്പീലി
ധന്യം
ഈ
ജീവിതം.
നല്ല വരികള്‍
Thank you all
ReplyDeleteഒന്നു ചായാ൯
ReplyDeleteഒരു കടമ്പിന്റെ ചില്ല
ധന്യം