Sunday, 1 July 2012

പൂത്തത് മതിയായില്ല


ഓര്‍ക്കാപ്പുറത്ത്
വന്നുകയറിയ
ഓര്‍ക്കാപ്പെണ്ണ്
ഒഴുക്കിലൊഴുകിയൊഴുകി.
കണ്ണ് കടലായവൾ
മനം ഉടലായവൾ
മുല്ല പോലെ വെളുത്ത്
എണ്ണ പോലെ മിനുത്ത്
നിലാവു പോലെ വിടർന്ന്
കാറ്റ് പോലെ ഉലഞ്ഞ്
വാക്കുപോലെ വരഞ്ഞ്
വിരവിൽ
 ഉരുവം കൊണ്ടവൾ.
ഊരും പേരും
 ഉരിച്ചെറിഞ്ഞ്
നാവു പൊരുളാൽ
പരുവം കൊണ്ടവൾ.
വകഞ്ഞെടുത്ത
 വകതിരിവും
പകുത്തു വാങ്ങിയ
 നനവോർമ്മകളും
ഒളിക്കൂടാക്കിയവൾ.
വര്‍ണ്ണമേറ്റിയ
 മൂക്കുത്തിച്ചിത്രങ്ങളും
മുടിപൊഴിച്ച
അകമുറിവുകളുടെ
പരൽ മുനകളും
സ്വന്തമാക്കി
കഴിഞ്ഞതിനെ
ഒഴിഞ്ഞവൾ.
അവൾ
ഈണമിട്ട് പാടിയത്
കനിവിന്‍റെ
മന്ത്രസ്വനങ്ങൾ
പകര്‍ന്ന് വച്ചത്
മഴ നനഞ്ഞ
ശലഭച്ചിറകുകളും
ഇളം ചൂടിലുറയിട്ട
നേർത്ത
കുളിരുമ്മകളും.
പരിത്യക്തര്‍ക്ക്
എങ്ങും
ഇത്
പി൯
 വസന്തത്തിന്‍റെ
ഓര്‍മ്മക്കുറിപ്പുകൾ.


(2012 ജൂലായ് 1 ലെ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ശ്രീമതി.പ്രിയ.എ.എസി ന്റെ ’’പൂക്കാതിരിക്കാ൯ എനിക്കാവതില്ലേ’’ എന്ന കഥ എന്നെ ഇതെഴുതാനിടയാക്കി

4 comments:

  1. പൂത്തത് മതിയാകുന്നില്ല

    ReplyDelete
  2. വാക്കുകള്‍ മനോഹരമായി വിളക്കിച്ചേര്‍ത്ത വരികള്‍ ..നന്നായിരിക്കുന്നു.

    ReplyDelete