പ്രണയം
വാക്കിന്റെ
സപ്താശ്വരഥമേറി
കാറ്റിനുമുകളിലൂടെ
തെന്നി
നീലാകാശത്തിലേക്ക്
ഊളിയിട്ട്
അനന്തതയിലേക്ക്
മറയുന്ന
ഗഗനചാരി.
അവിശ്വാസത്തിന്റെ
ഹിമാനികളില്‍
വിരല്‍ത്തുന്പുതട്ടി
താഴേക്ക്
നിപതിച്ച്
അസ്പഷ്ടതയുടെ
കുത്തൊഴുക്കുകളില്‍
പിടഞ്ഞ്
ദിക്കറിയാതെ
തുഴഞ്ഞ്
ചതുരവടിവുകളില്‍
ബന്ധിക്കപ്പെടുംപോള്‍
അതിന്
ചിറകുനഷ്ടപ്പെട്ട
കുരുവിയുടെ
നൊംപരം
അമര്‍ത്തിയനിശ്വാസങ്ങളില്‍
ഞെരിഞ്ഞമരുംപോള്‍
പ്രണയം
വ്രണിതന്റെ
മുറിവേറ്റ
വാക്ക്.....
നല്ല കവിത അക്ഷര തെറ്റുണ്ട് അതൊന്നു എഡിറ്റ് ചെയ്യണം ....ആശംസകള്‍
ReplyDeleteword varification ഒഴിവാക്കുക comment ഇടുന്നവര്‍ക്ക് ബുദ്ധി മുട്ടാണ്...
ReplyDeleteThanks.Will try.Back to you later.
Deleteകവിത വളരെ നന്നായിരിക്കുന്നു.
ReplyDeleteThanks.
Delete