Thursday 22 October 2015

ചില വിദ്യാരംഭ ദിന ചിന്തകൾ

ഇന്ന് വിദ്യാരംഭ ദിനം
നാം ആർജ്ജിക്കുന്നതിലും ആർജ്ജിക്കേണ്ടതിലും വച്ച് ഏറ്റവും ശ്രേഷ്ഠമാണ് വിദ്യയെന്ന് അഭിജ്ഞമതം.
വിദ്യകൊണ്ട് അറിയേണ്ടത് അറിയുന്നതിലാണ് കാര്യം.
തമസ്സിൽ നിന്നും ജ്യോതിസ്സിലേയ്ക്കും
മൃത്യുവിൽ നിന്നും അമരത്വത്തിലേയ്ക്കും നയിക്കേണ്ടതാണ് വിദ്യ.
അങ്ങനെയുള്ളതാകണം വിദ്യ.
ഇന്നത്തെ വിദ്യ അത്തരം ലക്ഷ്യങ്ങളിൽ നിന്ന് ഏറെ അകന്നിരിക്കുന്നു.
വിദ്യാധനം സർവ്വധനാത് പ്രധാനം എന്ന ചൊല്ല്
ധനസമ്പാദ്യാത് പ്രധാനം വിദ്യ എന്ന് മാറ്റി വായിയ്ക്കേണ്ടിയിരിക്കുന്നു.
മരങ്ങൾ ചായുന്നു ഫലാഗമത്തിനാൽ എന്ന കവിവാക്യം വിദ്യാധനം

 നേടിയവർക്കുണ്ടായിരിക്കേണ്ടുന്ന വിനയത്തേയും ലക്ഷ്യം വയ്ക്കുന്നുണ്ട്.
വിനയവും വിവേകവും വിദ്യയിൽ നിന്നും ഏറെ അകലെയല്ല
അങ്ങനെ ആകാനും പാടില്ല.
വിവേകശാലികളല്ലാത്ത വിദ്യക്കാരെ പൂന്താനം കണക്കറ്റ് പരിഹസിച്ചിരുന്നത് ഓർത്തിരിയ്ക്കാം.
ഈ വിദ്യാരംഭ ദിനം വിവേകശാലികളായ ഒരു പുതുതലമുറയ്ക്ക് ആദ്യാക്ഷരം കുറിക്കട്ടെ എന്ന് നമുക്ക്

സർവ്വശക്തനോട് പ്രാർത്ഥിക്കാം.

3 comments:

  1. വിദ്യയേറുംതോറും വിവേകം വര്‍ദ്ധിച്ചുവരേണ്ടതാണ്

    ReplyDelete
  2. മരങ്ങള്‍ ചായുന്നു ഫലാഗമത്തിനാല്‍ ..

    ReplyDelete
  3. "സരസ്വതി നമസ്തുഭ്യം
    വരദേ കാമ രൂപിണി
    വിദ്യാരംഭം കരിഷ്യാമി
    സിദ്ധിര്‍ ഭവതുമേ സദാ "

    "വിത്തമെന്തിനു മര്‍ത്ത്യര്‍ക്കു
    വിദ്യ കൈവശമാകുകില്‍..."
    ആശംസകള്‍

    ReplyDelete