Sunday 25 November 2012

ഒരു വിയോജനക്കുറിപ്പ്


ശ്രീമതി അനിതാ തമ്പിയുടെ മൊഹീതാ പാട്ട് എന്ന കവിതക്ക് ശ്രീ സുസ്മേഷ് ചന്ത്രോത്ത്  ബ്ളോഗിൽ എഴുതിയ അഭിപ്രായക്കുറിപ്പിനോട് പ്രതികരിച്ചുകൊണ്ടുള്ള കുറിപ്പ്



സുസ്മേഷ്,ഞാൻ ശക്തമായി വിയോജിക്കുന്നു.സുസ്മേഷിന്റെ ആസ്വാദനക്കുറിപ്പ് കവിതയെ മഹത്തരമാക്കി.വീട്ടിനേക്കാൾ വലിയകൊട്ടിയമ്പലമായി അത്.അത്രയും നേട്ടം!എന്നാ
പ്രശസ്തർ പലപ്പോഴും നുകത്തിലെ കാളകളെപ്പോലെ പരിമിതമായി കാണുന്നവരോ അങ്ങനെ നടിക്കുന്നവരോ ആണ്.ഇന്ന് വാരികകളിൽ അച്ചടിച്ചുവരുന്ന സാഹിത്യം മാത്രമാണ് യഥാർത്ഥ സാഹിത്യമെന്ന് കൊച്ചുകുട്ടികൾ പോലും പറയുമെന്ന് തോന്നുന്നില്ല.ഇ-വായനയുടെ സാംഗത്യവും പ്രസക്തിയും മനസ്സിലാക്കിയിട്ടുള്ളതിന്റെ തെളിവാണ് ബ്ളോഗിലും ഫെയ്സ്ബുക്കിലുമൊക്കെ പ്രശസ്തരും അതിപ്രശസ്തരുമൊക്കെ കടന്നുവരാനിടയാക്കിയിട്ടുള്ളത്.അച്ചടിച്ചുവരുന്നതിനേക്കാൾ മികച്ചതുപലതും ഇന്ന് സ്വയം പ്രസിദ്ധീകരിക്കപ്പെടുകയാണ്.മുൻവിധികളില്ലാതെ നോക്കിക്കാണാവുന്നത്.കാണാൻ ശ്രമിക്കാത്തവരെക്കുറിച്ച് എനിക്ക് അഭിപ്രായമില്ല.പക്ഷേ കാലം മാറുകയാണ്.വെറും പുകഴ്ത്തലുകൾ കൊണ്ട് ഒരു കൃതിക്കും നിലനില്ക്കാനാകുമെന്ന് ഞാൻ കരുതുന്നില്ല.സ്വയം സംവേദനക്ഷമമാകേണ്ടത് ഏതൊരു രചനയുടേയും ധർമ്മമാണെന്ന് ഞാൻ വിശ്വസിക്കുന്നു. സാഹിത്യത്തിലെ ടിപ്പണികൊണ്ട് പാഠപുസ്തകങ്ങൾ പഠിക്കപ്പെടാം,ആസ്വദിക്കപ്പെടാനുള്ള സാധ്യത വിരളം.ജിയുടേയും വൈലോപ്പിള്ളിയുടേയും അടിക്കുറിപ്പുകളെപ്പോലും മലയാളം അകൽച്ചയോടെയേ കണ്ടിട്ടുള്ളൂ എന്ന് പഠിച്ചവർക്കറിയാം.മേതിലാൻ എങ്ങനെ തലകുത്തിക്കളിച്ചാലും ഒരു ലക്കം വാരിക തുലയ്ക്കാമെന്നല്ലാതെ വായനയേയും ആസ്വാദനത്തേയും കുറിച്ചുള്ള പരികല്പനകളി
 വായനക്കാരൻ വഴിതെറ്റിക്കപ്പെടാനിടയില്ല.പത്രാധിപരുടേയും അച്ചടി പ്രസിദ്ധീകരണങ്ങളുടേയും സ്ഥാനങ്ങൾ മാറി നിർവ്വചിക്കപ്പെടാൻ പോകുകയാണ്,വെറുതേ അന്ധാളിച്ചിട്ട് കാര്യമില്ല, ആരും.കാണേണ്ടത് കാണേണ്ട സമയത്ത് കാണണം.ദയവായി തെരഞ്ഞെടുപ്പുകവായനക്കാരന് വിടുക,അതെങ്കിലും അവനിരിക്കട്ടെ.കൂടെത്തന്നെ പറയട്ടെ സുസ്മേഷ് നന്നായി എഴുതി.അതിന് പ്രത്യേകം അഭിനന്ദനങ്ങൾ

16 comments:

  1. ഇപ്പോഴാണ് സുസ്മെഷിന്റെ ബ്ലോഗില്‍ കവിതാസ്വാദനം വായിക്കുന്നത്.
    പക്ഷെ ഈ കമന്റ് അവിടെ കണ്ടില്ലല്ലോ.

    ReplyDelete
    Replies
    1. അത് അനുമതിക്കുശേഷമെന്ന് അറിയിപ്പുകണ്ടിരുന്നു.നമുക്കു പറയാനുള്ളത് പറയാൻ ആരുടേയും സമ്മതം വേണ്ടല്ലോ.വായനക്കാരനെ പരിഗണിക്കാതെയുള്ള എഴുത്തുവഴികൾ,അടിച്ചേല്പിക്കുന്ന ആശയസംഹിതകൾ ഒക്കെയും പുതിയ സാംസ്കാരികാധിനിവേശമാണ്.അതുകൊണ്ടുതന്നെ എതിർക്കപ്പെടേണ്ടതും.ഇത് എന്റെ വിശ്വാസം.

      Delete
  2. വീട്ടിനേക്കാൾ വലിയകൊട്ടിയമ്പലമായി അത്..

    ReplyDelete
    Replies
    1. സാഹിത്യ സംസ്കാരത്തിന്റെ കുത്തക അവകാശപ്പെടുന്ന മാതൃഭൂമിപോലുള്ള വാരികകൾ ആടിനെ പട്ടിയാക്കുന്ന ചില വാണിജ്യതന്ത്രങ്ങൾ കുറേക്കാലമായി പയറ്റുകയാണ്.അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് മേതിലിനെ ചുമന്നിറക്കിത്തന്ന2012 നവംബർ 18ലെ മാതൃഭൂമി ആഴ്ചപ്പതിപ്പ്.കാശുമുടക്കി പ്രസിദ്ധീകരണം വാങ്ങുന്നവനെ കൊഞ്ഞനം കുത്തിക്കാട്ടുകയാണവിടെ.പുതിയൊരു സാംസ്കാരികാധിനിവേശമാണ് ഇവർ ലക്ഷ്യം വയ്ക്കുന്നത്.വായനക്കാരനെ നിഷേധിക്കുന്ന ഈ നീക്കം എതിർത്തുതോല്പിക്കപ്പെടേണ്ടതാണ്.സാഹിത്യകാരന് ഭ്രാന്തു വന്നാലത്തെ ആപത്തിനെക്കുറിച്ച് പണ്ട് ഉറൂബ് ഭയപ്പെട്ടിരുന്നത് ഓർത്താലും.

      Delete
  3. രമേഷേട്ടന്റെ ചിന്തകളോട് യോജിക്കുന്നു .
    ചരക്ക് നന്നെങ്കില്‍ വാങ്ങുവാന്‍ ആളുകള്‍ കാണും,
    അത് ഇ-എഴുത്തിലാണെങ്കിലും അച്ചടി മാധ്യമങ്ങളിലാണെങ്കിലും.

    ReplyDelete
    Replies
    1. വളരെ ശരി.ചത്തു,കൊന്നു എന്ന് നിലവിളിച്ച മലയാളം ഇന്ന് അല്പമെങ്കിലും സചേതനമായിരിക്കുന്നത് ഇ-എഴുത്തിലും വായനയിലൂടെയുമാണ്.അല്ലെങ്കിൽ ആധുനിക അവതാരക അവതാരങ്ങളുടേയും റേഡിയോ ജോക്കി(ജാക്കി?)കളുടേയും അശ്രീകരോച്ചാരണങ്ങളിൽപ്പെട്ട് ശ്വാസംമുട്ടിയും വാരികകളിലെ വാഴ്ത്തലുകൾ കണ്ട് മനംമടുത്തുംമലയാളം പരലോകം പൂകിയേനേ...

      Delete
  4. വാരികകളില്‍ അച്ചടിച്ചു വരുന്നവ മാത്രമല്ല സാഹിത്യം, മാധ്യമം ഏതായാലും നന്നായി എഴുതട്ടെ എല്ലാവരും. ബ്ലോഗുകളെ പുഛ്‌ചഭാവത്തോടെ ഇന്ന് നോക്കുന്നവര്‍ക്ക് മിക്കവാറും അതിനെത്തന്നെ ആശ്രയിക്കേണ്ടതായി വരും. രമേഷ്ജിയുടെ അഭിപ്രായത്തോട് എല്ലാ അര്‍ത്ഥത്തിലും യോജിക്കുന്നു.
    ആശംസകള്‍ !

    ReplyDelete
    Replies
    1. അധിനിവേശം ഏതർത്ഥത്തിലും എതിർക്കപ്പെടണം.ആസനംതാങ്ങികളെക്കൊണ്ട് സർവ്വയിടവും നിറഞ്ഞിരിക്കുന്നു.വ്യക്തിത്വമുള്ള എന്തിനേയും നമുക്ക് ആദരിക്കാം വിനോദ് മാഷേ.

      Delete
  5. എവിടെ ആയാലും അക്ഷരങ്ങള്‍ നമുക്ക് സംസ്കാരമാകട്ടെ, കച്ചവടം ആകാതിരിക്കട്ടെ

    ReplyDelete
    Replies
    1. പ്രയാസമാണ് ഗോപൻ എങ്കിലും നമുക്ക് പ്രതീക്ഷ കൈവിടാതിരിക്കാം.

      Delete
  6. യോജീക്കുന്നു ഞാനും..!

    ReplyDelete
    Replies
    1. ഐക്യം തന്നെ ശക്തി

      Delete
  7. പുകഴ്ത്തികാര്യം സാധിക്കുന്നത്...... ജാസിഗിഫ്റ്റിന്റെ പാട്ടുപോലെയാണ്

    ReplyDelete
  8. വരവിനും അഭിപ്രായത്തിനും നന്ദി.

    ReplyDelete
  9. ഇവിടെ വരാന്‍ വൈകിയതില്‍ ക്ഷമാപണം.'വലിയവര്‍'എന്തു പടച്ചാലും പ്രസിദ്ധീകരിച്ചു ഞളിയുന്ന പേനയുന്തികളെ വഴിമാറുക -പുതിയ ജനറേഷന്‍ ജാഗ്രത്താണ്.നന്ദി പ്രിയ സുഹൃത്തെ ഈ ലേഖനത്തിന്.

    ReplyDelete
    Replies
    1. നന്ദി.അങ്ങേയ്ക്ക് എല്ലാ നന്മകളും ആശംസിക്കുന്നു,ഈ പുതുവത്സരത്തിൽ....

      Delete