Tuesday 14 August 2012

രാധേയം


ഭഗവ൯,
വാക്കി൯ വിടവുകളിൽ
അർത്ഥമായും
കനവുകളിൽ
നിറവോർമ്മയായും
നിന്നെ നോറ്റു
എഴുതിയ അക്ഷരങ്ങളും
ഉതിർത്ത നിശ്വാസങ്ങളും
നിനക്കായി
ഉറക്കമൊഴിച്ചു
വരുമെന്ന് കരുതിയത്
വെറുതെയായി
നിനക്കുവേണ്ടി മാത്രം
തിളക്കിയപീലിത്തുണ്ടും
കരുതിയ പുഷ്പങ്ങളും
നീ കണ്ടതേയില്ല
ജന്മം
കരമറന്ന
പാഴ്ത്തോണിയായി
എങ്കിലും കാക്കാതെ വയ്യ
അകലെയെങ്ങോ
ഒരുകുഴൽവിളി
പീതാംബരത്തിന്റെ
നറുതിരയിളക്കം
ചെറുചിലമ്പിന്റെ
പരിഭവം
വരും
വരാതിരിക്കില്ല.....

15 comments:

  1. കവിത മനോഹരി

    ReplyDelete
    Replies
    1. വളരെ വിലപിടിച്ചത് ഈ വായനയും അഭിപ്രായവും.

      Delete
  2. പീതാംബരത്തിന്റെ
    നറുതിരയിളക്കം

    ReplyDelete
    Replies
    1. ഒക്കെയും കണ്ടുവോ?നിറന്ന പീലികള്‍ നിരക്കവേ കുത്തി.....കുസൃതി ഉടലാര്‍ന്നവനെ അടുത്തുകണ്ടുവോ?കാണാനാവട്ടെ എല്ലാവര്‍ക്കും ആ സ്നേഹനിറവിനെ....

      Delete
  3. sugathayude varikal orkkunnu
    kanneeraninja mizhiyumay
    kanatha kannane thedi nadanna radha
    amayamattuma jeevane pavamee
    bhoomiye pol valam vacharadha
    kavitha ishtapettu

    ReplyDelete
  4. malayalathil type enikku vazhangunnilla.parasahayam nannayundu.melamm
    kotty kalasathil kayariya avastha kurachu enikkum kitty.kavithayude udhesyam athu thanneyalleishtam,peruthishtam

    ReplyDelete
  5. വ്യസനിക്കാനില്ല.സഹൃദയത്വം എല്ലാ കുറവുകളും പരിഹരിക്കും.നെറ്റിയില്‍ വേര്‍പ്പണിഞ്ഞ് രാധയുടെ കാലില്‍ അങ്ങേയറ്റത്തെ ഏകാഗ്രതയോടെ കോലരക്കുകൊണ്ട് ചിത്രം വരക്കുന്ന ടീച്ചറുടെ കണ്ണനെ ആര്‍ക്കു മറക്കാനാകും?അങ്ങയുടെ വാക്കുകള്‍ക്കുമുന്നില്‍ എന്റെ പ്രണാമം.

    ReplyDelete
  6. പ്രിയപ്പെട്ട രമേശ്‌,

    ഐശ്വര്യപൂര്‍ണമായ നവവത്സരാശംസകള്‍ !

    കൃഷ്ണപ്പാട്ട് മുഴങ്ങുന്ന ചിങ്ങത്തിലെ ദിനങ്ങളില്‍, ആ കോലക്കുഴിവിളി അടുത്തുണ്ട്. നമ്മുടെ ക്ഷമയെ പരീക്ഷിച്ചാലും, ഈ ബാലഗോപാലന്‍ ഒരിക്കലും കൈവിടില്ലെന്ന വിശ്വാസം,ശുഭപ്രതീക്ഷകള്‍ നല്‍കുന്നു.
    ഉണ്ണിക്കണ്ണന്റെ ലീലകള്‍ അമൃതയില്‍,മോഹിനിയാട്ടം രൂപത്തില്‍ കണ്ടു കൊണ്ടാണ് ഈ കുറിപ്പ് എഴുതുന്നത്‌ !അതിമനോഹരം !

    കവിത നന്നായി !ആശംസകള്‍ !

    സസ്നേഹം,

    അനു


    ReplyDelete
    Replies
    1. ഈ സ്നേഹത്തിന് ഒരുപാടിഷ്ടം മടക്കുന്നു.
      സസ്നേഹം
      രമേഷ്

      Delete
  7. ഹൃദമീ കവിത !ആശംസകള്‍ !!

    ReplyDelete
    Replies
    1. ഈ വായനയ്ക്ക് നന്ദി

      Delete
  8. വരും വരാതിരിക്കില്ല
    ആശംസകള്‍

    ReplyDelete
  9. വരും
    വരാതിരിക്കില്ല.....

    ReplyDelete
    Replies
    1. അനിയന് എപ്പോഴും സ്വാഗതം.

      Delete