വീണ്ടും
വേദനയുടെ വിഷമശ്രേണികൾ
ഉറങ്ങാത്ത മുറിവുകളിൽ
കൊളുത്തിവലിച്ച്
അത്
അബോധത്തിലും
വെറുപ്പിന്റെ
അടരാത്ത ചങ്ങലക്കണ്ണികൾ
തീർക്കുന്നു.
മൃതിയുടെ വിഷമചിഹ്നങ്ങൾ ഒരുക്കി
സ്വപ്നങ്ങളിലും
അവിശ്വാസത്തിന്റെ
അണുവിസ്ഫോടനങ്ങൾ
ഉതിർക്കുന്നു.
പരദേശങ്ങളിൽ വസിക്കുന്ന
വ്രണിതാത്മാക്കളെ
അത്
ഉണർച്ചയുടെ ഇടനാഴികളിലേക്ക്
ആവാഹിച്ച്
ജീവിതത്തിൽ
മരണത്തിന്റെ അനുരണനങ്ങൾ
ആവർത്തിക്കുന്നു.
എല്ലാംമറക്കുന്ന
നിദ്രയുടെ നിറവുകളിൽപ്പോലും
ദ്വേഷത്തിന്റെ
വിഷച്ചീളുകൾ നിറച്ച്
ഓർമ്മയെ
അത്
ഒരു പൊട്ടിത്തെറിയുടെ
വക്കിലെത്തിക്കുന്നു.
ആശ്വസിക്കാനും
ആശ്വസിപ്പിക്കാനുമാകാതെ
വെറുതെ കാത്തിരിക്കുന്നു
നിന്റെ വരവിനെ
മയക്കമരുന്നിന്റെ ആഭിചാരത്തിൽ നിന്ന്
വലിച്ചുണർത്തി
ചുടുനിശ്വാസം കൊണ്ടുതഴുകി
വേദനയുടെ നീരാളികളെ
മൃദുസ്മേരംകൊണ്ട് പിളർന്ന്
ദീർഘചുംബനംകൊണ്ടുറക്കി
അന്ത്യ നിർവൃതിയിലലിയിച്ച്
ഏതോ പൂക്കടമ്പിന്റെ ഓർമയിൽ
വിലയം കൊള്ളിച്ച്
ഒരു നീലവിസ്മൃതിയിൽ
അടക്കി
ഒടുവിൽ
ഒരു കുഴൽവിളിയുടെ
ഒടുങ്ങാത്ത മധുരിമയിൽ അലിയിച്ച്
വെറുമൊരു വിഷാദസ്വരമായി.......
ഞാ൯
നിന്റെ
തീരാത്ത നൊമ്പരം.
ഒരു കുഴൽവിളിയുടെ
ReplyDeleteഒടുങ്ങാത്ത മധുരിമയിൽ അലിയിച്ച്
ആശംസകള്‍
നന്ദി
Deletecongrats!ഒരു പുതിയ കഥബ്ലോഗ് തുടങ്ങി ...അനുഗ്രഹിക്കണം
ReplyDeleteകവിത ആസ്വദിക്കാന്‍ അറിയില്ല എന്നൊരു ക്ഷമാപണം പറയട്ടെ. എങ്കിലും വരികള്‍ക്ക് ആഴമുള്ള പോലെ.. ആശംസകള്‍
ReplyDeleteകഥപ്പച്ച,നിസ്സാരന്‍ വരവിന് നന്ദി
ReplyDeleteഉറങ്ങാത്ത മുറിവുകൾ......
ReplyDeleteഓണാശംസകൾ.
നന്ദി.
Deleteനല്ല കവിത ഇഷ്ടമായി
ReplyDeleteആശംസകള്‍
സ്നേഹം നിറഞ്ഞ ഓണാശംസകള്‍
Deleteമനസ്സില്‍ വിവിധ വികാരവിചാരങ്ങളുടെ തിരയിളക്കം സൃഷ്ടിക്കുന്ന
ReplyDeleteവരികള്‍..
നന്നായിരിക്കുന്നു ബ്ലോഗില്‍ ആരംഭം മുതലുള്ള രചനകള്‍ വായിക്കുകയുണ്ടായി.എനിക്ക്
ഇഷ്ടമായി.ശ്രദ്ധിക്കപ്പെടേണ്ട രചനകളാണ് സാറിന്‍റെത്.അഭിനന്ദനങ്ങള്‍.
ഓണാശംസകളോടെ
തികഞ്ഞ ആദരവോടെ എന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.ഗുരു തുല്യരായി ഞാന്‍ കാണുന്ന അജിത് സാറും അങ്ങും എന്റെ എളിയ പരിശ്രമങ്ങളെ ശ്രദ്ധിക്കുന്നതില്‍ അഭിമാനിക്കുന്നു.തെറ്റുകുറ്റങ്ങള്‍ തിരുത്തുന്നതിനുകൂടി അപേക്ഷിക്കുന്നു.സസ്നേഹം രമേഷ്.
ReplyDeleteഒരു കുഴൽവിളിയുടെ ഒടുങ്ങാത്ത മധുരിമയിലും ഒരു നൊമ്പരമായി അലിയുന്നത് വിഷാത സ്വരം ആണല്ലോ?
ReplyDeleteആശംസകള്‍ നേരുന്നു.
നന്ദി.ഓണാശംസകള്‍
ReplyDeleteഞാനും ചിലതൊക്കെ കുത്തികുറിക്കുന്നുണ്ട്.
ReplyDeletehttp://gireeshks.blogspot.in/
ഒന്ന് ഈവഴിയും വരുമോ. തെറ്റുകുറ്റങ്ങള്‍ ചൂണ്ടി കാണിക്കുമോ?
തീര്‍ച്ചയായും വരാം.
ReplyDelete