ആരോമറിച്ചിട്ട
കനലോര്‍മ്മയുടെ
അളുക്കുകള്‍ക്കിടയില്‍
നിന്നും
പത്തിവിരിക്കുന്ന
കരിനാഗം
വേദനയുടെ
കിനാവള്ളികളിലേയ്ക്
പിണഞ്ഞുകയറി
സീല്‍ക്കാരമുയര്‍ത്തി
ഉണ്മയെ
ഭേദ്യം
ചെയ്ത്
മറവിയുടെ
കരിയിലകള്‍ക്കു
പിറകില്‍
പതുങ്ങിക്കിടന്ന്
മോഹത്തിന്റെ
പൊത്തുകളില്‍
അളയിട്ടിരുന്ന്
ഉന്മാദത്തിന്റെ
ചുമരുകളില്‍
ഉറയുരിഞ്ഞ്
അവസരം
കാത്ത്
നിരങ്ങാതെ
ശ്വാസം
കഴിക്കാതെ
മൃതിനാഗം......
No comments:
Post a Comment