ഗാന്ധി-
ഇരുട്ടില്‍
ചിതറിയ
വെളിച്ചം
അതിരുകളില്ലാ
ലോകത്തേക്ക്
വികസിച്ചെത്തിയ
ആത്മശുദ്ധിയുടെ
നിറദീപം
കംപോളത്തിന്റെ
ലാഭേച്ഛകളില്‍
പുതിയ
വില്പനച്ചരക്ക്.
സ്വാര്‍ത്ഥത്തിന്റെ
പൊള്ളുന്ന
വാക്കുകളില്‍
മുഖമില്ലാത്ത
മുറിവ്.
ശരണാര്‍ത്ഥിയുടെ
തിളച്ചുമറിയുന്ന
കനല്‍സ്വപ്നങ്ങളില്‍
ആളൊഴിഞ്ഞ
ശാന്തിതീരം....